24 April 2025 10:54 AM IST
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 22 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 85.67 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
ഇന്നലെ ഡോളറിനെതിരെ 26 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 85.45 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രണ്ടു ദിവസത്തിനിടെ 48 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്.
അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.17 ശതമാനം കുറഞ്ഞ് 99.67 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.09 ശതമാനം ഉയർന്ന് 66.21 യുഎസ് ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 281.71 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 79,834.78 ലെത്തി, നിഫ്റ്റി 77.70 പോയിന്റ് അഥവാ 0.32 ശതമാനം ഇടിഞ്ഞ് 24,251.25 ലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
