18 Jan 2023 10:36 AM IST
Summary
- ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,200 രൂപയാണ് വിപണി വില (22 കാരറ്റ്). ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പവന് 152 രൂപ വര്‍ധിച്ച് 41,760 രൂപയില്‍ എത്തിയിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,384 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,673 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 74.80 രൂപ, എട്ട് ഗ്രാമിന് 4 രൂപ കുറഞ്ഞ് 598.40 രൂപ എന്നിങ്ങനെയാണ് വെള്ളിയുടെ വില.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ താഴ്ന്ന് 81.82 എന്ന നിലയിലെത്തി. ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ക്രൂഡ് വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 81.80 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ രൂപയുടെ മൂല്യം 13 പൈസ താഴ്ന്ന് 81.82ല്‍ എത്തി.
ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 157.99 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 60,813.71ലും, എന്‍എസ്ഇ നിഫ്റ്റി 44.60 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 18,097.90 എന്ന നിലയിലുമെത്തി. ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 86.66 യുഎസ് ഡോളര്‍ എന്ന നിരക്കിലെത്തി (രാവിലെ 10.29 പ്രകാരം).
പഠിക്കാം & സമ്പാദിക്കാം
Home
