image

3 Feb 2023 10:30 AM GMT

Gold

തിളക്കം മങ്ങി സ്വര്‍ണം: പവന് 400 രൂപ കുറഞ്ഞു

MyFin Desk

തിളക്കം മങ്ങി സ്വര്‍ണം: പവന് 400 രൂപ കുറഞ്ഞു
X

Summary

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ കുറഞ്ഞ് 46,344 രൂപയായി.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 42,480 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 42,880 രൂപയില്‍ എത്തിയിരുന്നു. കേരളത്തില്‍ ഇതുവരെയുള്ള സ്വര്‍ണവിലയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.



കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവ് പ്രകടമാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ കുറഞ്ഞ് 46,344 രൂപയായി. ഗ്രാമിന് 54 രൂപ കുറഞ്ഞ് 5,793 രൂപയായിട്ടുണ്ട്.

ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.80 രൂപ കുറഞ്ഞ് 76 രൂപയും, എട്ട് ഗ്രാമിന് 14.40 കുറഞ്ഞ് 608 രൂപയും ആയിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 909.64 പോയിന്റ് ഉയര്‍ന്ന് 60,841.88 ല്‍ അവസാനിച്ചപ്പോള്‍ നിഫ്റ്റി 243.65 പോയിന്റ് വര്‍ധിച്ച് 17,854.05 ല്‍ എത്തി.