10 Feb 2023 10:49 AM IST
Summary
- ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 41,920 രൂപയായി. ഗ്രാമിന് 5,240 രൂപയാണ് വിപണി വില (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന്റെ വില 42,320 രൂപയായിരുന്നു. ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ 42,880 എന്ന നിരക്കാണ് കേരളത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും റെക്കോര്‍ഡ് നിരക്ക്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 440 രൂപ കുറഞ്ഞ് 45,728 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,716 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 72.50 രൂപയും, എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 580 രൂപയുമായിട്ടുണ്ട്.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ താഴ്ന്ന് 82.63ല്‍ എത്തി. ആഭ്യന്ചര വിപണിയിലെ ഇടിവും ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.61 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ ഇത് 82.63 എന്ന നിലയിലേക്ക് താഴ്ന്നു.
വ്യാഴാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ വര്‍ധിച്ച് 82.51ല്‍ എത്തിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 171.65 പോയിന്റ് താഴ്ന്ന് 60,634.57 ലും നിഫ്റ്റി 55.60 പോയിന്റ് താഴ്ന്ന് 17,837.85 ലും എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.32 ഡോളറായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
