image

13 Feb 2023 10:23 AM IST

Gold

സ്വര്‍ണവിലയില്‍ ഇടിവ്, പവന് 80 രൂപ കുറഞ്ഞു

MyFin Desk

gold price update 13 02
X

Summary

  • ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 42,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,250 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 42,080 രൂപയായിരുന്നു വില. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 0.70 പൈസ കുറഞ്ഞ് 72 രൂപയും, എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 576 രൂപയുമായിട്ടുണ്ട്.

രൂപയും ഇടിവില്‍

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 82.75 രൂപയായി. ആഭ്യന്തര വിപണിയിലെ സമ്മിശ്ര പ്രകടനവും വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.68 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ ഇത് 82.75 എന്ന നിരക്കിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 187.1 പോയിന്റ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 60,495.60 എന്ന നിലയിലും, എന്‍എസ്ഇ നിഫ്റ്റി 44.30 പോയിന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 17,812.20ലും എത്തി (രാവിലെ 9.54 പ്രകാരം).