17 Feb 2023 10:45 AM IST
Summary
- ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,208 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,180 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 41,600 രൂപയായിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള രണ്ട് ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,208 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,651 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും വെള്ളി വിലയില്‍ ഇടിവ് തുടരുകയാണ്. ഗ്രാമിന് 60 പൈസ കുറഞ്ഞ് 71.20 രൂപയിലും, എട്ട് ഗ്രാമിന് 4.80 രൂപ കുറഞ്ഞ് 569.60 രൂപയുമായിട്ടുണ്ട്.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ കുറഞ്ഞ് 82.78ല്‍ എത്തി. ആഭ്യന്തര വിപണിയിലെ സമ്മിശ്ര പ്രകടനവും വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.70ല്‍ എത്തിയിരുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 397.67 പോയിന്റ് താഴ്ന്ന് 60,921.84ലും നിഫ്റ്റി 108.4 പോയിന്റ് താഴ്ന്ന് 17,927.45ലും എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
