image

7 March 2023 10:10 AM IST

Gold

സ്വര്‍ണവില ചാഞ്ചാടുന്നു, പവന് 160 രൂപ ഇടിവ്

MyFin Desk

Gold chain and bangles
X

Summary

  • ഇന്ന് വെള്ളി വിലയിലും ഇടിവുണ്ട്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,320 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,165 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയല്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 45,080 രൂപയായിട്ടുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,635 രൂപയാണ് വിപണി വില.

ഇന്ന് വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 60 പൈസ കുറഞ്ഞ് 70 രൂപയും, എട്ട് ഗ്രാമിന് 4.80 രൂപ കുറഞ്ഞ് 560 രൂപയുമായിട്ടുണ്ട്. ഹോളി പ്രമാണിച്ച് സ്റ്റോക്ക്, കമ്മോഡിറ്റി, മണി മാര്‍ക്കറ്റുകള്‍ക്ക് ഇന്ന് അവധിയായിരിക്കും.