image

20 March 2023 5:25 AM GMT

Gold

സ്വര്‍ണത്തിന് ഇന്ന് ഇടിവ്, പവന് 400 രൂപ കുറഞ്ഞു

MyFin Desk

gold price updates
X

Summary

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ കുറഞ്ഞ് 47,824 രൂപയായി.
  • വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.


കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന് 1,200 രൂപ വര്‍ധിച്ച് 44,240 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോര്‍ഡ് നിരക്കാണ്.

യുഎസിലെ ബാങ്ക് തകര്‍ച്ചയ്ക്ക് പിന്നാലെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ ആശ്രയിക്കുകയാണ് നിക്ഷേപകര്‍. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ കുറഞ്ഞ് 47,824 രൂപയായി. ഗ്രാമിന് 54 രൂപ കുറഞ്ഞ് 5,978 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 3.20 രൂപ കുറഞ്ഞ് 592 രൂപയും ഗ്രാമിന് 40 പൈസ കുറഞ്ഞ് 74 രൂപയുമായിട്ടുണ്ട്.

ഇന്ന് ആഭ്യന്തര ഓഹരി വിപണി ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 474.96 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 57,514.94ലും, നിഫ്റ്റി 139.10 പോയിന്റ് അഥവാ 0.81 ശതമാനം ഇടിഞ്ഞ് 16,960.95 ലും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍ രൂപ നേട്ടത്തിലാണ്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 82.489ല്‍ എത്തിയിട്ടുണ്ട്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിതച്ചപ്പോള്‍ 82.48 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 82.52 എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞിരുന്നു. ഇന്ന് ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 72.30 ഡോളറായിട്ടുണ്ട്.