image

19 Nov 2022 5:58 AM GMT

Gold

സ്വര്‍ണം മങ്ങി: പവന് 120 രൂപ കുറഞ്ഞു

MyFin Desk

gold price news updates
X

gold price news updates 

Summary

ഇന്ന് പവന് 120 രൂപ കുറഞ്ഞ് 38,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,860 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 38,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,860 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച്ച പവന് 600 രൂപ വര്‍ധിച്ച് 39,000 രൂപയിലെത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 42,416 രൂപയായിട്ടുണ്ട്. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,302 രൂപയാണ് വിപണി വില.

വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 67.50 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 540 രൂപയായി. കഴിഞ്ഞ ദിവസം സെന്‍സെകസ് 87.12 പോയിന്റ് താഴ്ന്ന് 61,663.48 ലും, നിഫ്റ്റി 36.25 പോയിന്റ് ഇടിഞ്ഞ് 18,307.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നു.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 413.17 പോയിന്റ് ഇടിഞ്ഞ് 61,337.43 ലേക്ക് എത്തിയിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഐടിസി, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.