image

29 Nov 2022 5:55 AM GMT

Gold

മാറ്റമില്ലാതെ അഞ്ച് ദിവസം, ശേഷം സ്വര്‍ണത്തിന് ഇടിവ്

MyFin Desk

മാറ്റമില്ലാതെ അഞ്ച് ദിവസം, ശേഷം സ്വര്‍ണത്തിന് ഇടിവ്
X

Summary

ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,768 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,846 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,768 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,846 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വരെ (നവം. 24-27) തുടര്‍ച്ചയായ അഞ്ച് ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

38,840 രൂപയായിരുന്നു ശനിയാഴ്ച്ച പവന് വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 42,304 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,288 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 68.10 രൂപയും, എട്ട് ഗ്രാമിന് 544.80 രൂപയുമാണ് വിപണി വില.

സെന്‍സെക്സ് ആദ്യ ഘട്ട വ്യാപാരത്തില്‍ 172.4 പോയിന്റ് നേട്ടത്തില്‍ 62,677.20 ലും, നിഫ്റ്റി 62.05 പോയിന്റ് നേട്ടത്തില്‍ 18,624.80 ലുമെത്തി. രാവിലെ 10.15 നു സെന്‍സെക്സ് 223.42 പോയിന്റ് നേട്ടത്തില്‍ 62,728.22 ലും നിഫ്റ്റി 68.85 പോയിന്റ് നേട്ടത്തില്‍ 18,631.60 ലുമാണ് വ്യപാരം ചെയുന്നത്.

മറ്റു ഏഷ്യന്‍ വിപണികളുടെ ശക്തമായ പ്രകടനവും, വിദേശ നിക്ഷേപത്തിന്റെ വര്‍ധനയുമാണ് വിപണിയെ കൂടുതല്‍ ശക്തമാക്കുന്നത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 1.39 ശതമാനം ഉയര്‍ന്ന് ബാരലിന് 84.35 യുഎസ് ഡോളറായി.