2 Jan 2023 11:37 AM IST
Summary
- ഇന്ന് വെള്ളി വിലയില്‍ വര്‍ധനയുണ്ട്.
കൊച്ചി: പുതുവര്‍ഷം ആദ്യദിനം സ്വര്‍ണവില മാറാതെ നിന്നെങ്കിലും രണ്ടാം ദിവസം പവന് 120 രൂപയുടെ ഇടിഞ്ഞ് 40,360 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,045 രൂപയായി. ഇക്കഴിഞ്ഞ 31ന് പവന്റെ വില 200 രൂപ വര്‍ധിച്ച് 40,480 രൂപയായിരുന്നു. ഡിസംബര്‍ 28 മുതല്‍ 31 വരെ സ്വര്‍ണവില 40,000 രൂപയില്‍ താഴ്ന്ന നിരക്കിലേക്ക് പോയില്ല. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 44,032 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,504 രൂപയാണ് വിപണി വില.
ഇന്ന് വെള്ളി വിലയില്‍ വര്‍ധനയുണ്ട്. ഗ്രാമിന് 20 പൈസ വര്‍ധിച്ച് 74.50 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ വര്‍ധിച്ച് 596 രൂപയുമായിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 82.66ല്‍ എത്തി. 2022ന്റെ അവസാന വ്യാപാര ദിവസം രൂപയുടെ മൂല്യം 82.61ല്‍ എത്തിയിരുന്നു.
ബ്രെന്റ് ക്രൂഡ് വില 2.94 ശതമാനം കുറഞ്ഞ് 85.91 യുഎസ് ഡോളറായി. ചരക്ക് സേവന നികുതിയില്‍ നിന്നുള്ള (ജിഎസ്ടി) വരുമാനം 2022 ഡിസംബറില്‍ 15 ശതമാനം വര്‍ധിച്ച് 1.49 ലക്ഷം കോടി രൂപയായി. ആഭ്യന്തര വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍, സെന്‍സെക്‌സ് 210.53 പോയിന്റ് അല്ലെങ്കില്‍ 0.35 ശതമാനം ഉയര്‍ന്ന് 61,051.27 ലും, എന്‍എസ്ഇ നിഫ്റ്റി 57.15 പോയിന്റ് അല്ലെങ്കില്‍ 0.32 ശതമാനം ഉയര്‍ന്ന് 18,162.45 ലും വ്യാപാരം നടത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
