6 Jan 2023 11:16 AM IST
Summary
- വെള്ളി വില ഗ്രാമിന് 50 പൈസ കുറഞ്ഞ് 73.50 രൂപയും എട്ട് ഗ്രാമിന് നാലു രൂപ കുറഞ്ഞ് 588 രൂപയുമായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 40,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,090 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 41,040 രൂപയായിരുന്നു. ഈ വര്‍ഷം ഇതാദ്യമാണ് സ്വര്‍ണവില 41,000 രൂപയ്ക്ക് മുകളിലെത്തിയത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 344 രൂപ കുറഞ്ഞ് 44,424 രൂപയായി. ഗ്രാമിന് 43 രൂപ കുറഞ്ഞ് 5,553 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് വെള്ളി വില ഗ്രാമിന് 50 പൈസ കുറഞ്ഞ് 73.50 രൂപയും എട്ട് ഗ്രാമിന് നാലു രൂപ കുറഞ്ഞ് 588 രൂപയുമായിട്ടുണ്ട്. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 82.47 ഡോളറിലെത്തി.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.52 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ രൂപയുടെ മൂല്യം 82.47 ആയി ഉയര്‍ന്നു. വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.62 എന്ന നിലയിലായിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.78 ശതമാനം വര്‍ധിച്ച് 79.30 ഡോളറായി (രാവിലെ 11.05 പ്രകാരം).
ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 177.35 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 60,530.62 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 40.80 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 18,032.95 ലെത്തി (രാവിലെ 10.00 പ്രകാരം).
പഠിക്കാം & സമ്പാദിക്കാം
Home
