image

5 Jan 2023 10:34 AM IST

Gold

സ്വര്‍ണവില പവന് 41,000ന് മുകളില്‍, 2023ല്‍ ഇതാദ്യം

MyFin Desk

Gold price
X

Summary

  • ജനുവരിയില്‍ ഇതുവരെ (5ാം തീയതി വരെയുള്ള കാലയളവില്‍) ഒരു ദിവസം മാത്രമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 41,000 രൂപ കടന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 41,040 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,130 രൂപയായി. ഇക്കഴിഞ്ഞ ഡിസംബര്‍ 28 മുതല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 40,880 രൂപയില്‍ എത്തിയിരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 44,768 രൂപയായിട്ടുണ്ട്. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,596 രൂപയാണ് വിപണി വില. 2020 ഓഗസ്റ്റില്‍ സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 രൂപയായി ഉയര്‍ന്നിരുന്നു. ഇതാണ് ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്ക്.

ഇന്ന് വെള്ളി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.50 രൂപ കുറഞ്ഞ് 74 രൂപയും എട്ട് ഗ്രാമിന് 12 രൂപ കുറഞ്ഞ് 592 രൂപയുമാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയര്‍ന്ന് 82.73ല്‍ എത്തി.



ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.75 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ തന്നെ നിരക്ക് 82.73 ആയി ഉയര്‍ന്നു. ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.82 എന്ന നിരക്കിലെത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.67 യുഎസ് ഡോളറായി.

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി ആദ്യഘട്ട വ്യാപാരത്തില്‍ ഉയര്‍ച്ചയിലാണ്. ബിഎസ്ഇ സെന്‍സെക്സ് 162.86 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 60,820.31 എന്ന നിലയിലും, എന്‍എസ്ഇ നിഫ്റ്റി 60.20 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 18,103.15ലുമാണ് വ്യാപാരം നടത്തുന്നത് (രാവിലെ 9.58 പ്രകാരം).