image

23 Jun 2023 1:20 PM IST

Gold

തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും സ്വര്‍ണത്തിന് ഇടിവ്

MyFin Desk

gold price updation
X

Summary

  • അഞ്ചു ദിവസങ്ങളിലായി പവന് 800 രൂപയുടെ ഇടിവ്
  • ആഗോള തലത്തില്‍ വിലയില്‍ ഉയര്‍ച്ച
  • വെള്ളി വിലയിലും ഇടിവ് തുടരുന്നു


സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍‌ച്ചയായ അഞ്ചാം ദിവസത്തിലും ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 40 രൂപ ഇടിഞ്ഞ് 5410 രൂപയിലേക്ക് എത്തി. പവന് 43,280 രൂപയാണ് വില, 320 രൂപയുടെ ഇടിവ്. അഞ്ചു ദിവസങ്ങളിലായി മൊത്തം 100 രൂപയുടെ ഇടിവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്, പവന് 800 രൂപയുടെ ഇടിവ്. മൂന്നു മാസ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണ വിലയുള്ളത്. ജൂണ്‍ 15ന്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില 44,000 രൂപയ്ക്ക് താഴേക്കെത്തിയിരുന്നു. വിലയിടിവ് വരും ദിവസങ്ങളിലും മുന്നോട്ടുപോയാല്‍ പവന് 43,000 ന് താഴേക്കെത്തുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍‍ നിക്ഷേകരും സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവരും.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 5,902 രൂപയാണ്. 43 രൂപയുടെ ഇടിവാണ് ഇന്നലത്തെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത്. 24 കാരറ്റ് പവന് 47,216 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 344 രൂപയുടെ ഇടിവാണ് ഇത്.

ആഗോള തലത്തിലും കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ വലിയ കയറ്റിറക്കങ്ങള്‍ സ്വര്‍ണവിലയില്‍ ഉണ്ടായി. ഫെഡറൽ റിസർവിന്‍റെ കഴിഞ്ഞ ആഴ്‌ചയിലെ പലിശ നിരക്ക് തീരുമാനത്തിന്റെ സ്വാധീനത്തെ നിക്ഷേപകർ ജാഗ്രതയോടെ വിലയിരുത്തുന്നതിന്‍റെ ഫലമായാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴോട്ടുള്ള പ്രവണത പ്രകടിപ്പിക്കുന്നത്. യുഎസ് കോണ്‍ഗ്രസിനു മുമ്പാകെ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ പലിശ നിരക്ക് വര്‍ധന തുടരുമെന്ന സൂചന നല്‍കിയത് സ്വര്‍ണ വിലയെ വരും ദിവസങ്ങളില്‍ സ്വാധീനിച്ചേക്കും. ഇന്ന് ആഗോള തലത്തില്‍ സ്വര്‍ണവിലയെ അല്‍പ്പം മുന്നോട്ട് നയിക്കപ്പെട്ടിട്ടുണ്ട്.

ഔണ്‍സിന് 1,913.85 ഡോളര്‍ എന്ന നിലയിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിച്ചതെങ്കില്‍ ഇപ്പോഴത് വര്‍ധന പ്രകടമാക്കുന്നുണ്ട്. എങ്കിലും വലിയ ചാഞ്ചാട്ടം പ്രകടമാണ്. ആഗോള വിപണിയിലെ മാറ്റം അടുത്ത ദിവസം സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിച്ചേക്കാം.

ഏപ്രിലിലും മേയ് തുടക്കത്തിലും സംസ്ഥാനത്തെ സ്വര്‍ണ വിലയും കുതിച്ചുയര്‍ന്നിരുന്നു. മേയ് 5ന് 22 കാരറ്റ് സ്വര്‍ണം ഗ്രമിന് 5720 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വലിയ ചാഞ്ചാട്ടമാണ് വിലയില്‍ ഉണ്ടായത്. ജൂണില്‍ ഏറെ ദിവസങ്ങളിലും ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ 13 ദിവസങ്ങള്‍ക്കിടെ ജൂണ്‍ 16 വെള്ളിയാഴ്ച മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്.

വെള്ളി വിലയില്‍ വിലയിടിവ് നാലാം ദിവസം . ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 1 രൂപയുടെ ഇടിവോടെ 74 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 592 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 8 രൂപയുടെ ഇടിവാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞു, 1 ഡോളറിന് 82.05 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.