image

16 March 2023 6:18 AM GMT

Gold

റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്വര്‍ണവില

MyFin Desk

gold price today
X

Summary

  • കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന് നിരക്കിലാണ് ഇന്ന് സ്വര്‍ണവില.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 42,840 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,355 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പവന് 560 രൂപ വര്‍ധിച്ച് 42,520 രൂപയായിരുന്നു. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന് നിരക്കിലാണ് ഇന്ന് സ്വര്‍ണവില.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 440 രൂപ വര്‍ധിച്ച് 46,736 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5,842 രൂപയാണ് വിപണി വില. ഇന്ന് വെള്ളി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 1.60 രൂപ വര്‍ധിച്ച് 581.60 രൂപയും ഗ്രാമിന് 20 പൈസ വര്‍ധിച്ച് 72.70 രൂപയും ആയിട്ടുണ്ട്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ആഭ്യന്തര ഓഹരി വിപണി ഇടിവിലാണ്. ബിഎസ്ഇ സെന്‍സെക്സ് 205.24 പോയിന്റ് ഇടിഞ്ഞ് 57,350.66 ലും, എന്‍എസ്ഇ നിഫ്റ്റി 78.45 പോയിന്റ് അല്ലെങ്കില്‍ 0.46 ശതമാനം ഇടിഞ്ഞ് 16,893.70 ലും എത്തി. സെന്‍സെക്‌സ് പായ്ക്കില്‍ 20 കമ്പനികള്‍ നഷ്ടത്തിലാണ്.

ആഭ്യന്തര, ആഗോള ഓഹരി വിപണികളിലെ നെഗറ്റീവ് പ്രവണതകള്‍ക്കും വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ ഒഴുക്കിനും ഇടയില്‍ വ്യാഴാഴ്ച ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 82.75 ലെത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍, ആഭ്യന്തര യൂണിറ്റ് യുഎസ് ഡോളറിനെതിരെ 82.77 എന്ന നിരക്കില്‍ ദുര്‍ബലമായാണ് ആരംഭിച്ചത്.റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്വര്‍ണവില