image

2 Feb 2023 10:39 AM IST

Gold

സ്വര്‍ണം 'തിളയ്ക്കുന്നു', പവന് 43,000 രൂപയ്ക്ക് തൊട്ടരികെ

MyFin Desk

gold rate
X

Summary

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 520 രൂപ വര്‍ധിച്ച് 46,776 രൂപയില്‍ എത്തിയിട്ടുണ്ട്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക് തന്നെ. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 42,880 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,360 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). ഇത് കേരളത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 42,200 രൂപയില്‍ എത്തിയിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 520 രൂപ വര്‍ധിച്ച് 46,776 രൂപയില്‍ എത്തിയിട്ടുണ്ട്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5,847 രൂപയാണ് വിപണി വില. ഈ വര്‍ഷം ആദ്യ ദിനം മുതല്‍ നോക്കിയാല്‍ സ്വര്‍ണവില പവന് 40,000 രൂപയ്ക്ക് മുകളിലാണ്.

ഇന്ന് വെള്ളിവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.30 രൂപ വര്‍ധിച്ച് 77.30 രൂപയും എട്ട് ഗ്രാമിന് 10.40 രൂപ വര്‍ധിച്ച് 618.40 രൂപയും ആയിട്ടുണ്ട്. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരുന്നു.



ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 81.86 ആയിട്ടുണ്ട്. മാത്രമല്ല, സെന്‍സെക്സ് 492.46 പോയിന്റ് താഴ്ന്ന് 59,215.62ലും നിഫ്റ്റി 170.35 പോയിന്റ് താഴ്ന്ന് 17,445.95 ലും എത്തിയിട്ടുണ്ട് (രാവിലെ 9.33 പ്രകാരം).