image

15 Dec 2022 11:12 AM IST

Gold

സ്വര്‍ണവില ഇന്ന് കുറഞ്ഞു, ഗ്രാമിന് 40 രൂപ

MyFin Desk

Gold bangles
X



ബുധനാഴ്ച കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 40 രുപയാണ് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,990 രൂപയായി. പവനാകട്ടെ വില 39,920 രൂപ. ബുധനാഴ്ച പവന് 400 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമായിരുന്നു വില.


ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബര്‍ 12) പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തിയിരുന്നു.

ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ആദ്യ ദവിസമായിരുന്നു. ഡിസംബര്‍ ഒന്നിന് ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയും രേഖപ്പെടുത്തി. യുഎസ് ഫെഡിന്റെ നിലപാടുകള്‍ സ്വര്‍ണവിപണിയെ പിന്തുണയ്ക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍.