image

24 Jan 2023 5:01 AM GMT

Gold

പൊന്ന് 'പൊള്ളിക്കും'! സ്വര്‍ണവില ചരിത്രത്തിലെ റെക്കോര്‍ഡ് നിരക്കില്‍

MyFin Desk

gold price update hike 24 01
X

Summary

  • 2023ല്‍ ഇതുവരെ ഒരു ദിവസം പോലും സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് നിരക്കില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 42,160 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). 2020 ഓഗസ്റ്റ് 7,8,9 തീയതികളില്‍ സ്വര്‍ണവില പവന് 42,000 രൂപയായിരുന്നു.

2023ല്‍ ഇതുവരെ ഒരു ദിവസം പോലും സ്വര്‍ണവില 40,000 രൂപയ്ക്ക് താഴേയ്ക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം തന്നെ സ്വര്‍ണവില പവന് 60,000 രൂപയ്ക്ക് മുകളില്‍ പോകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ വര്‍ധിച്ച് 45,992 രൂപയായി. ഗ്രാമിന് 38 രൂപ വര്‍ധിച്ച് 5,749 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടയില്‍ സ്വര്‍ണവില ചാഞ്ചാടുകയായിരുന്നുവെങ്കിലും സാരമായ ഇടിവ് വിലയിലുണ്ടായിരുന്നില്ല.

ഇന്ന് വെള്ളി വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഗ്രാമിന് 70 പൈസ കുറഞ്ഞ് 74 രൂപയും, എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 592 രൂപയും ആയി.



ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 81.68ല്‍ എത്തി. വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതും ക്രൂഡ് വിലയിലെ വര്‍ധനയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 81.48 എന്ന നിലയിലായിരുന്നു രൂപ. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 88.15 യുഎസ് ഡോളറായി.