image

14 March 2023 5:42 AM GMT

Gold

ആഗോള സാമ്പത്തിക അസ്ഥിരത, സ്വര്‍ണത്തെ ഉയരങ്ങളിലേക്ക് നയിക്കാം', ഇന്ന് വില സർവകാല റെക്കോര്‍ഡിൽ

MyFin Desk

gold price updates
X

Summary

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 608 രൂപ വര്‍ധിച്ച് 46,384 രൂപയായി.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍. ഇന്ന് പവന് 560 രൂപ വര്‍ധിച്ച് 42,520 രൂപയായി (22 കാരറ്റ്). ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,315 രൂപയാണ് വിപണി വില. ഇത് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു.

ആഗോള സാമ്പത്തിക അസ്ഥിരത രൂക്ഷമായി തന്നെ തുടരുന്നു എന്നു സൂചന നൽകി രണ്ട് അമേരിക്കൻ ബാങ്കുകൾ ഒറ്റയാഴ്ചയിൽ പൊളിഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻറെ സാധ്യത ഇനിയും ഉയർത്തിയേക്കാമെന്ന വിലയിരുത്തലുകൾ വരുന്നുണ്ട്. ഇൌ സാഹചര്യത്തിൽ നിക്ഷേപ പോർട്ട്ഫോളിയോയിൽ പരിഷ്കാരങ്ങൾ വരുത്താൻ ആലോചന നടത്താവുന്നതാണ്.

കേരളത്തിൽ ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 608 രൂപ വര്‍ധിച്ച് 46,384 രൂപയായി. ഗ്രാമിന് 76 രൂപ വര്‍ധിച്ച് 5,798 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 576 രൂപയും ഗ്രാമിന് 2.50 രൂപ വര്‍ധിച്ച് 72 രൂപയുമാണ് വിപണി വില.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 205.55 പോയിന്റ് അല്ലെങ്കില്‍ 0.35 ശതമാനം ഉയര്‍ന്ന് 58,443.40 പോയിന്റിലും, എന്‍എസ്ഇ നിഫ്റ്റി 44 പോയിന്റ് അല്ലെങ്കില്‍ 0.26 ശതമാനം ഉയര്‍ന്ന് 17,198.30 പോയിന്റിലുമെത്തി. സെന്‍സെക്സ് പാക്കില്‍ 20 ഓഹരികള്‍ നേട്ടത്തിലും 10 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം ഇടിവിലാണ്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 82.35 രൂപയിലെത്തിയിട്ടുണ്ട് (രാവിലെ 9.53 പ്രകാരം). ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 82.27 എന്ന നിരക്കിലായിരുന്നു രൂപ.