image

9 Jun 2023 6:03 AM GMT

Gold

സ്വര്‍ണവിലയില്‍ ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി

MyFin Desk

gold price updation
X

Summary

  • 22 കാരറ്റ് പവന്‍റെ വില ആഴ്ചകളായി 44,000 - 45,000 പരിധിയില്‍
  • വെള്ളിവില ഗ്രാമിന് 2 രൂപയുടെ വര്‍ധന
  • ഈയാഴ്ച മൂന്നു ദിവസം സ്വര്‍ണ വില മാറിയില്ല


സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് വീണ്ടും വർധനയിലേക്ക് നീങ്ങി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നലെ 40 രൂപയുടെ ഇടിവാണ് പ്രകടമായതെങ്കില്‍ ഇന്ന് 40 രൂപ വര്‍ധിച്ചു. 5560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില, പവന് 44,480 രൂപ. ഇന്നലത്തെ വിലയില്‍ നിന്ന് 320 രൂപയുടെ വര്‍ധന. ജൂണ്‍ 3ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപയുടെ ഇടിവ് പ്രകടമായിരുന്നു. അതിനു ശേഷം രണ്ട് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍‍ന്ന സ്വര്‍ണവില ജൂണ്‍ 6ന് വീണ്ടും 30 രൂപ വര്‍ധിച്ചു. ജൂണ്‍ 7ന് സ്വർണവിലയില്‍ മാറ്റമുണ്ടായില്ല.തുടർന്ന് ഇന്നലെ ജൂണ്‍ 8 ന് 40 രൂപയുടെ ഇടിവ് പ്രകടമാകുകയായിരുന്നു.

മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇത് ജൂണിലും തുടരുന്നതായാണ് ദൃശ്യമാകുന്നത്. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു. വില പവന് 46,000ലേക്ക് എത്തുമോയെന്നു പോലും ഉറ്റുനോക്കപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപനങ്ങളും ഡോളറിന്‍റെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും സ്വർണവിലയിലെ തിരുത്തലുകളിലേക്ക് നയിച്ചു. എങ്കിലും വില പവന് 44,000.ന് താഴെക്കെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 44,000 - 45,000 പരിധിയില്‍ ഏറിയും കുറഞ്ഞും നിലകൊള്ളുകയാണ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 6065 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 43 രൂപയുടെ വര്‍ധന, ഇന്നലെ 43 രൂപയുടെ ഇടിവ് പ്രകടമായിരുന്നു. 24 കാരറ്ര് പവന് 48,520 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 344 രൂപയുടെ വര്‍ധന.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 2 രൂപയുടെ വര്‍ധനയോടെ 79 70 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 637.60 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 16 രൂപയുടെ വർധനയാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.45 എന്ന നിലയിലാണ്.