17 March 2023 10:49 AM IST
Summary
- ഈ വര്‍ഷം ആരംഭം മുതലുള്ള കണക്ക് നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിയ്ക്കുന്നു. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 43,040 രൂപയായി (22കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,380 രൂപയാണ് വിപണി വില. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 400 രൂപ വര്‍ധിച്ച് 42,840 രൂപയായിരുന്നു.
ഈ വര്‍ഷം ആരംഭം മുതലുള്ള കണക്ക് നോക്കിയാല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ വര്‍ധിച്ച് 46,952 രൂപയായി. ഗ്രാമിന് 27 രൂപ വര്‍ധിച്ച് 5,869 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 3.20 രൂപ വര്‍ധിച്ച് 584.80 രൂപയും ഗ്രാമിന് 40 പൈസ വര്‍ധിച്ച് 73.10 രൂപയുമാണ് വിപണി വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 353.94 പോയിന്റ് ഉയര്‍ന്ന് 57,988.78ലും, നിഫ്റ്റി 110.10 പോയിന്റ് ഉയര്‍ന്ന് 17,095.70ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 82.51 ആയി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 75.47 ഡോളറായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
