image

16 Nov 2022 7:31 AM GMT

Gold

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 160 രൂപ കൂടി

MyFin Desk

Gold bangles
X

Summary

ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 38,400 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,800 രൂപയായി.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 38,400 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,800 രൂപയായി. 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 41,888 രൂപയും ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,236 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 67.50 രൂപയായി. എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 540 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ വിപണികളിലെ മോശം പ്രവണതകള്‍ക്കു പിന്നാലെ ഇന്ത്യന്‍ വിപണിയും ഇന്ന് നഷ്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്സ് 164.36 പോയിന്റ് താഴ്ന്ന് 61,708.63 ലും, നിഫ്റ്റി 44.4 പോയിന്റ് ഇടിഞ്ഞ് 18,359 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വിപണി പിന്നീട് നേട്ടത്തിലേക്ക് നീങ്ങി. രാവിലെ 11.06 ന് സെന്‍സെക്സ് 116.03 പോയിന്റ് നേട്ടത്തില്‍ 61.989.02 ലും, നിഫ്റ്റി 20.05 പോയിന്റ് ഉയര്‍ന്ന്സ്വര്‍ണവിലയില്‍ വര്‍ധന: പവന് 160 രൂപ കൂടി 18,423.45ലുമാണ് വ്യാപാരം നടത്തുന്നത്.

ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടത്. ഡോ റെഡ്ഡീസ്, മാരുതി, ടിസിഎസ്, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.