image

7 Dec 2022 5:08 AM GMT

Gold

സ്വര്‍ണവില മുകളിലേക്ക്: ഡോളറിനെതിരെ രൂപ 82.75ല്‍

MyFin Desk

സ്വര്‍ണവില മുകളിലേക്ക്: ഡോളറിനെതിരെ രൂപ 82.75ല്‍
X

Summary

  • ഈ മാസം ആറാം തീയതി മാത്രമാണ് സ്വര്‍ണവില താഴേയ്ക്ക് പോയത്.
  • വെള്ളി വിലയിലും വര്‍ധനവുണ്ട്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 39,600 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,950 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തിയിരുന്നു. ഈ മാസം ഒന്നു മുതലുള്ള കണക്ക് നോക്കിയാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് (ഡിസംബര്‍ 6) സ്വര്‍ണവില താഴേയ്ക്ക് പോയത്. ഇന്ന് വെള്ളി ഗ്രാമിന് 20 പൈസ വര്‍ധിച്ച് 71 രൂപയിലും എട്ട് ഗ്രാമിന് 1.60 രൂപ വര്‍ധിച്ച് 568 രൂപയുമായി.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ കുറഞ്ഞ് 82.75ല്‍ എത്തി. ആര്‍ബിഐ പണനയ സമിതിയുടെ തീരുമാനത്തിന് മുന്നോടിയായി ആഭ്യന്തര വിപണി മന്ദഗതിയിലായിരുന്നു. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും രാജ്യത്തെ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതും രൂപയ്ക്ക് തിരിച്ചടിയായി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 82.74 എന്ന നിലയിലായിരുന്നു രൂപ. വൈകാതെ ഇത് 82.75ല്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 65 പൈസ ഇടിഞ്ഞ് 82.50ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.14 ശതമാനം താഴ്ന്ന് 79.46ല്‍ എത്തി.