10 Dec 2022 10:24 AM IST
Summary
- ഇന്ന് പവന് 120 രൂപയുടെ വര്‍ധനയാണുണ്ടായത്.
- 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 43,552 രൂപയില്‍ എത്തി.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 39,920 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,990 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 39,800 രൂപയായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ വര്‍ധിച്ച് 43,424 രൂപയായിട്ടുണ്ട്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 43,552 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,444 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സെന്‍സെക്സ് 389.01 പോയിന്റ് ഇടിഞ്ഞു 62,181.67-ലവസാനിച്ചപ്പോള്‍ നിഫ്റ്റി 112.75 പോയിന്റ് താഴ്ന്ന് 18,496.60 ല്‍ ക്ലോസ് ചെയ്തു. അതെ സമയം ബാങ്ക് നിഫ്റ്റി 36.60 പോയിന്റ് ഉയര്‍ന്ന് 43,633.45 ല്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, എഫ് എം സി ജി, ഫാര്‍മ മേഖല സൂചികകള്‍ ലാഭത്തിലായപ്പോള്‍ ബാക്കി എല്ലാ മേഖലകളും നഷ്ടത്തില്‍ അവസാനിച്ച ഒരു ദിവസമായിരുന്നു ഇന്നലെ. നിഫ്റ്റി ഐടി 3.14 ശതമാനാം നഷ്ടത്തിലായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
