image

17 Dec 2022 6:34 AM GMT

Gold

പൊന്നിന് തിളക്കം, പവന് 200 രൂപ വര്‍ധന

MyFin Desk

Gold
X

Summary

  • കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില താഴേയ്ക്കായിരുന്നു.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയായി (22 കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,995 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 39,760 രൂപയായിരുന്നു വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ വര്‍ധിച്ച് 43,592 രൂപയിലെത്തി. ഗ്രാമിന് 27 രൂപ വര്‍ധിച്ച് 5,449 രൂപയാണ് വിപണി വില. ഇക്കഴിഞ്ഞ 14ന് സ്വര്‍ണവില 400 രൂപ വര്‍ധിച്ച് 40,240 രൂപയിലെത്തിയിരുന്നു.

ഇന്ന് വെള്ളി വില ഗ്രാമിന് 50 പൈസ വര്‍ധിച്ച് 73 രൂപയും എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 584 രൂപയും ആയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 82.85ല്‍ എത്തിയിരുന്നു. ഇന്ന് ക്രൂഡ് വില ബാരലിന് 2.67 ശതമാനം ഇടിഞ്ഞ് 79.04ല്‍ എത്തിയിട്ടുണ്ട്.