image

22 Dec 2022 11:08 AM IST

Gold

രണ്ട് ദിനം കൊണ്ട് പവന് 520 രൂപ കൂടി, സ്വര്‍ണം മിന്നുന്നു

MyFin Desk

Gold Rate
X

Summary

  • കഴിഞ്ഞ ദിവസം മാത്രം പവന് 400 രൂപയാണ് വര്‍ധിച്ചത്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 40,200 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,025 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 400 രൂപ വര്‍ധിച്ച് 40,080 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 43,856 രൂപയും, ഗ്രാമിന് 17 രൂപ വര്‍ധിച്ച് 5,482 രൂപയുമായിട്ടുണ്ട്.

വെള്ളി ഗ്രാമിന് 74.70 രൂപയും എട്ട് ഗ്രാമിന് 597.60 രൂപയുമാണ് വിപണി വില. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയര്‍ന്ന് 82.73ല്‍ എത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.50 ശതമാനം വര്‍ധിച്ച് 82.61 യുഎസ് ഡോളറായിട്ടുണ്ട്.