image

3 Jan 2023 10:42 AM IST

Gold

ശരം കണക്കെ സ്വര്‍ണവില, പവന് 400 രൂപ വര്‍ധന

MyFin Desk

gold price
X

Summary

  • ഡിസംബര്‍ 28 മുതല്‍ സ്വര്‍ണവില പവന് 40,000 രൂപയ്ക്ക് മുകളിലാണ്.


കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളില്‍ . ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 40,760 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,095 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 40,360 രൂപയായി. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 432 രൂപ വര്‍ധിച്ച് 44,464 രൂപയും ഗ്രാമിന് 54 രൂപ വര്‍ധിച്ച് 5,558 രൂപയുമായി. വെള്ളി ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 75.50 രൂപയും എട്ട് ഗ്രാമിന് 8 രൂപ വര്‍ധിച്ച് 604 രൂപയുമായി.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയര്‍ന്ന് 82.69ല്‍ എത്തി. തിങ്കളാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 82.78ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.42 ശതമാനം ഇടിഞ്ഞ് 85.55 ഡോളറായി.

ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 24.82 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 61,142.97 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 5.25 പോയിന്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 18,192.20 ല്‍ എത്തി (രാവിലെ 9.57 പ്രകാരം).