image

4 Jan 2023 5:04 AM GMT

Gold

സ്വര്‍ണവില കുതിപ്പില്‍ തന്നെ, ഇന്ന് 120 രൂപ വര്‍ധന

MyFin Desk

gold price
X

Summary

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 44,600 രൂപയായി.


കൊച്ചി: തുടര്‍ച്ചയായ എട്ടാം ദിവസവും സ്വര്‍ണവില 40,000ന് മുകളില്‍, മാത്രമല്ല പവന് 41,000 എന്ന നിരക്കിലേക്കിലെത്താന്‍ ഇന്നത്തെ കണക്കനുസരിച്ച് വെറും 120 രൂപയുടെ വ്യത്യാസം മാത്രം. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 40,880 രൂപയായി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

കഴിഞ്ഞ ദിവസം പവന് 400 രൂപ വര്‍ധിച്ച് 40,760 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 44,600 രൂപയായി. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 5,575 രൂപയായി. ഇന്ന് വെള്ളി ഗ്രാമിന് 75.50 രൂപയും എട്ട് ഗ്രാമിന് 604 രൂപയുമാണ് വില.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 82.82ല്‍ എത്തി. ക്രൂഡ് വിലയിലുണ്ടായ നേരിയ ഇടിവാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.87 എന്ന നിലയിലായിരുന്നു രൂപ.

ചൊവ്വാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 83 എന്ന നിരക്കിലെത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.21 ശതമാനം ഇടിഞ്ഞ് 81.93 ഡോളറായി (രാവിലെ 10.27 പ്രകാരം).