image

18 March 2023 5:54 AM GMT

Gold

ഉരുകിത്തിളച്ച് സ്വര്‍ണവില! പവന് 1,200 രൂപ വര്‍ധന, യുഎസ് ഫെഡ് നയം നിര്‍ണ്ണായകം

MyFin Desk

gold price updation
X

Summary

  • കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വര്‍ണവിലയില്‍ 3,520 രൂപയുടെ വര്‍ധനയാണുണ്ടായത്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ അസാധാരണ വര്‍ധന. ഇന്ന് പവന് 1200 രൂപ വര്‍ധിച്ച് 44,240 രൂപയായി (22 കാരറ്റ്). ഗ്രാമിന് 150 രൂപ വര്‍ധിച്ച് 5,530 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ ഏറ്റവും റെക്കോര്‍ഡ് നിരക്കാണിത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 43,040 രൂപയായിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 1304 രൂപ വര്‍ധിച്ച് 48,256 രൂപയായി, ഗ്രാമിന് 163 രൂപ വര്‍ധിച്ച് 6,032 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വര്‍ണവിലയില്‍ 3,520 രൂപയുടെ വര്‍ധനയാണുണ്ടായത്. യുഎസ് വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയുണ്ടായതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

യുഎസിലെ ബാങ്ക് തകര്‍ച്ചയ്ക്ക് പിന്നാലെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ ആശ്രയിക്കുകയാണ് നിക്ഷേപകര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 40 ഡോളറാണ് വര്‍ധിച്ചത്. ഔണ്‍സിന് 1960 ഡോളര്‍ മറികടന്നതോടെ ആഗോള സ്വര്‍ണവിലയലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ യുഎസ് ഫഫെഡ് റിസര്‍വ് യോഗത്തില്‍ ഉണ്ടായില്ലെങ്കില്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കും. നിലവില്‍ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ചയും സ്വര്‍ണവില വര്‍ധനയുടെ ആക്കം കൂട്ടുന്നുണ്ട്.

ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 10.40 രൂപ വര്‍ധിച്ച് 595.20 രൂപയും ഗ്രാമിന് 1.30 രൂപ വര്‍ധിച്ച് 74.40 രൂപയുമായിട്ടുണ്ട്.ഉരുകിത്തിളച്ച് സ്വര്‍ണവില! പവന് 1,200 രൂപ വര്‍ധന, വരും ദിവസങ്ങള്‍ നിര്‍ണ്ണായകം