image

7 March 2023 8:56 AM GMT

Gold

സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം, ഗ്രാമിന് 5,611 രൂപ

MyFin Desk

Sovereign Gold Bond
X


സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഏറ്റവും പുതിയ സീരിസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. മാര്‍ച്ച് 6 മുതല്‍ 10 വരെയാണ് നിക്ഷേപിക്കാനാവുക. സ്വര്‍ണത്തിന്റെ സ്വാഭാവിക മൂല്യവര്‍ധനയ്ക്ക് പുറമേ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന നിക്ഷേപ സാഹചര്യമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട തുറന്നിടുന്നത്.

ഗ്രാമിന് വില 5611രൂപ

2022-23 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് നാലാം സീരീസിലാണ് ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം. ഒരു ഗ്രാം സ്വര്‍ണം സബ്സ്‌ക്രൈബ് ചെയ്യുന്നതിന് 5,611 രൂപയാണ് വിലയിട്ടിരിക്കുന്നതെന്ന്

ആര്‍ബി ഐ റിലീസ് വ്യക്തമാക്കുന്നു. തൊട്ടു മുന്‍ സീരിസില്‍ വില ഗ്രമിന് 5,409 രൂപയായിരുന്നു. ഓണ്‍ലൈന്‍ സ്ബസ്‌ക്രിപ്്ഷന് ഒരു ഗ്രാമിന് 50 രുപ നിരക്കില്‍ കുറവ് ലഭിക്കും.

ചുരുങ്ങിയത് ഒരു ഗ്രാം

2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്. ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

എങ്ങിനെ വാങ്ങാം

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്സേഞ്ച്, മുംബൈ സ്റ്റോക് എക്സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകിരിക്കുമ്പോള്‍ വ്യക്തമായ ഫോം ബി യിലുള്ള റിസീറ്റ് നല്‍കും.

മൂല്യവര്‍ധനയും പലിശയും

സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടവും ഇവിടെ നിക്ഷേപകര്‍ക്കുണ്ട്. അഞ്ച് വര്‍ഷത്തെ ലോക്കിംഗ് പീരിയഡുണ്ട്.