16 Jan 2023 11:46 AM IST
Summary
- ഇന്ന് വെള്ളി വില എട്ട് ഗ്രാമിന് 600 രൂപ കടന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 രൂപയ്ക്ക് തൊട്ടരികെ. ഇന്ന് പവന് 152 രൂപ വര്‍ധിച്ച് 41,760 രൂപയായി. ഗ്രാമിന് 19 രൂപ വര്‍ധിച്ച് 5,220 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന് 320 രൂപ വര്‍ധിച്ച് 41,600 രൂപയില്‍ എത്തിയിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 45,560 രൂപയായി. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,695 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.80 രൂപ വര്‍ധിച്ച് 75.80 രൂപയും, എട്ട് ഗ്രാമിന് 14.40 രൂപ വര്‍ധിച്ച് 606.40 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയര്‍ന്ന് 81.29 ല്‍ എത്തി. ആഗോളതലത്തില്‍ ഡോളറിന്റെ കരുത്ത് കുറഞ്ഞതും ആഭ്യന്തര വിപണിയിലെ ഉണര്‍വുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 81.29 എന്ന നിലയിലായിരുന്നു രൂപ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 98 പൈസ ഇടിഞ്ഞ് 81.38ല്‍ എത്തി. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 143.87 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 60,405.05 ലും എന്‍എസ്ഇ നിഫ്റ്റി 22.75 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 17,979.35 ലും എത്തി. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.57 യുഎസ് ഡോളറില്‍ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
