image

13 March 2023 5:40 AM GMT

Gold

സ്വര്‍ണവില മുകളിലേക്ക്, 'മൂല്യത്തിളക്ക'ത്തില്‍ രൂപയും

MyFin Desk

Gold chain
X

Summary

  • ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 45,776 രൂപയായിട്ടുണ്ട്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 232 രൂപ വര്‍ധിച്ച് 41,960 രൂപയായി (22 കാരറ്റ്). ഗ്രാമിന് 29 രൂപ വര്‍ധിച്ച് 5,245 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 45,776 രൂപയായിട്ടുണ്ട്. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 5,722 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 6.40 രൂപ വര്‍ധിച്ച് 556 രൂപയും ഗ്രാമിന് 80 പൈസ വര്‍ധിച്ച് 69.50 രൂപയുമാണ് വിപണി വില.

നിക്ഷേപകരുടെ പോസിറ്റീവ് പ്രതികരണത്തിനും സമ്മിശ്ര ആഗോള സൂചനകള്‍ക്കുമിടയില്‍ സെന്‍സെക്‌സ് 344 പോയിന്റ് കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ച രീതിയിലാണ് ആരംഭിച്ചത്.

ബിഎസ്ഇ സെന്‍സെക്സ് 344.92 പോയിന്റ് അഥവാ 0.58 ശതമാനം ഉയര്‍ന്ന് 59,480.05 പോയിന്റിലും, എന്‍എസ്ഇ നിഫ്റ്റി 108.05 പോയിന്റ് അല്ലെങ്കില്‍ 0.62 ശതമാനം ഉയര്‍ന്ന് 17,520.95 ലും എത്തി. സെന്‍സെക്സ് പാക്കിലെ 20 ഓളം ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഉയര്‍ന്ന് 81.81 എന്ന നിരക്കിലെത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 81.78 എന്ന നിലയിലായിരുന്നു രൂപ. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.06 എന്ന നിലയിലെത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.14 ഡോളറായിട്ടുണ്ട്.