image

4 May 2023 11:53 AM IST

Market

റെക്കോഡ് വിലയില്‍ സ്വര്‍ണം; പവന് 400 രൂപ കൂടി

MyFin Desk

gold price updation 0405
X

Summary

  • 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,700 രൂപ
  • യുഎസ് ബാങ്കിംഗ് പ്രതിസന്ധിയിലെ ആശങ്ക തുടരുന്നു
  • പലിശ നിരക്ക് വര്‍ധന അവസാനിച്ചെന്ന സൂചനയുമായി ഫെഡ് റിസര്‍വ്


യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് 25 ബിപിഎസ് ഉയർത്തിയെങ്കിലും തുടർ പലിശ വർധനയുണ്ടാകില്ലെന്ന സൂചന കൂടി പുറത്തുവന്നതോടെ സ്വര്‍ണ വില വീണ്ടും ഉയർന്നു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,700 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്ന് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 45,600, ഇന്നലത്തെ വിലയില്‍ നിന്ന് 400 രൂപയുടെ ഉയര്‍ച്ച. 24 കാരറ്റ് സ്വർണം ഗ്രാമിന് 54 രൂപ വര്‍ധിച്ച് 6,218 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന് 49,744 രൂപയാണ്, 432 രൂപയുടെ വര്‍ധന

വെള്ളി വിലയിൽ ഗ്രാമിന് 1 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഗ്രാമിന് 82.80 രൂപയാണ് വില. എട്ട് ഗ്രാമിന് 662.൪൦ രൂപയാണ്. ഇന്നലത്തേതില്‍ നിന്ന് 8 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. 81.71 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.

യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമാണെന്നും മറ്റ് രണ്ട് ബാങ്കുകൾ കൂടി പ്രതിസന്ധിയിലെന്ന് സൂചനകളെന്നും എകെജിഎസ്എംഎ സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുൽ നാസർ വിലയിരുത്തുന്നു. പലിശ നിരക്ക് ഇനിയും വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി നിർത്താൻ ഫെഡ് റിസര്‍വ് ഒരുങ്ങുകയാണ്. ഫെഡ് പ്രഖ്യാപനങ്ങൾ പുറത്തുവന്നതോടെ സ്വർണ വിലയിൽ 50 ഡോളർ വർദ്ധനവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..

സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിലേക്ക് വീണ്ടും എത്തിയ ശേഷം ഇപ്പോള്‍ 2045 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.