10 May 2023 11:12 AM IST
Summary
- തുടര്‍ച്ചയായ മൂന്നാം ദിവസവും വില വര്‍ധന
- വെള്ളി ഗ്രാമിന് 82.70രൂപ
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഒരു കുതിച്ചുച്ചാട്ടം പ്രകടമായിരുന്നു. അതിനുശേഷം രണ്ട് ദിവസം ഇടിവ് പ്രകടമാക്കിയ സ്വര്‍ണ വില തിങ്കളാഴ്ചയോടെ വീണ്ടും വളർച്ചയിലേക്ക് എത്തുകയായിരുന്നു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,695 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്ന് 25 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 45,560 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 200 രൂപയുടെ വർധന. 24 കാരറ്റ് സ്വർണം ഗ്രാമിന് 18 രൂപ വർധിച്ചു, 6,213 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന് 49,704 രൂപയാണ്, 224 രൂപയുടെ വർധന.
വെള്ളി വിലയിൽ ഇന്നു നേരിയ വർധന പ്രകടമായി. ഗ്രാമിന് 82.70രൂപയാണ് വില, ഇന്നലത്തെതിൽ നിന്ന് 20 പൈസയുടെ വർധന. എട്ട് ഗ്രാമിന് 661.60 രൂപയാണ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം, 1 ഡോളറിന് 82.08 രൂപ എന്ന നിരക്കിലാണ്. യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുന്നതിന്‍റെയും ആഗോള തലത്തില്‍ മൂലധന വിപണികളില്‍ തുടരുന്ന അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തില്‍ സ്വർണവില ഹ്രസ്വകാലയളവില്‍ ഉയർന്നുതന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
