15 May 2023 11:56 AM IST
Summary
- വെള്ളി വിലയിലും ഇന്ന് മാറ്റമില്ല
- ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണ വിലയ്ക്ക് കടിഞ്ഞാണിട്ടേക്കും
സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,665 രൂപയാണ് ഇന്നത്തെ വില, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇതേ വില തന്നെയാണ്. 22 കാരറ്റ് സ്വര്‍ണം പവന് 45,320 രൂപയാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,180 രൂപയാണ്, പവന് 49,440 രൂപ. മേയില്‍ ഇതുവരെ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ പ്രകടമായിട്ടുള്ളത്. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണ വിലയിലെ വര്‍ധനയ്ക്ക് ഈയാഴ്ച കടിഞ്ഞാണിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 78.50 രൂപയാണ് വില, ഇന്നലെ വിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.25 രൂപ എന്ന നിരക്കിലാണ്. യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുന്നതിന്‍റെയും ആഗോള തലത്തില്‍ മൂലധന വിപണികളില്‍ തുടരുന്ന അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തില്‍ സ്വർണവില ഹ്രസ്വകാലയളവില്‍ ഉയർന്നുതന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഫെഡ് റിസർവ് പ്രഖ്യാപനങ്ങളുടെ ഫലമായി ഡോളർ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ഇതില്‍ തിരുത്തലുകളുണ്ടായേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
