image

26 May 2023 9:11 AM GMT

Market

സ്വർണ വിലയിൽ ഇടിവ് തുടരുന്നു

MyFin Desk

സ്വർണ വിലയിൽ ഇടിവ് തുടരുന്നു
X

Summary

  • ഈയാഴ്ച നാലു ദിവസവും ഇടിവ്
  • വെള്ളിവിലയിലും ഇടിവ്
  • രൂപയുടെ മൂല്യത്തില്‍ നേരിയ മെച്ചപ്പെടല്‍


സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്. ഈയാഴ്ചയില്‍ ഇടിവ് പ്രകടമാക്കുന്ന നാലാമത്തെ ദിനമാണ് ഇന്ന്. രണ്ട് ദിവസം തുടര്‍ച്ചയായി ഇടിവ് പ്രകടമാക്കിയ സ്വര്‍ണ വില ബുധനാഴ്ച ഉയര്‍ന്നു. എന്നാല്‍ ഇന്നലെ വീണ്ടും ഇടിവിലേക്ക് തന്നെ പോകുകയായിരുന്നു. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ ഇടിഞ്ഞ് 5565 രൂപയാണ് വില. പവന് 120 രൂപ ഇടിഞ്ഞ് 44,520 രൂപയിലെത്തി.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,071 രൂപയാണ് വില, 16 രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വര്‍ണം പവന്‍റെ വില 128 രൂപയുടെ ഇടിവോടെ 48,568 രൂപയിലെത്തി.കഴിഞ്ഞാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു.

ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധനയാണ് പ്രകടമായതെങ്കില്‍ ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനും തുടര്‍ന്നുള്ള പ്രഖ്യാപനത്തിനും ശേഷം വിലയില്‍ ചാഞ്ചാട്ടം പ്രകടമാകകയായിരുന്നു. അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലാ എന്നതും പണപ്പെരുപ്പ ആശങ്കകള്‍ ഇപ്പോഴും മുന്നിലുണ്ട് എന്നതും സ്വര്‍ണവിലയെ ഹ്രസ്വ കാലയളവില്‍ ഈ നില തുടരുന്നതിലേക്ക് നയിക്കും.

ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം മെച്ചപ്പെട്ടു . 1 ഡോളറിന് 82.65 രൂപ എന്ന നിരക്കിലാണ് വിനിമയം.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഇന്ന് വെള്ളി വിലയിലും ഇടിവ് പ്രകടമായി. ഗ്രാമിന് 76.20 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 30 പൈസയുടെ ഇടിവ്. 8 ഗ്രാം വെള്ളിക്ക് 609.60 രൂപയാണ്, 2.40 രൂപയുടെ ഇടിവ്.