5 Dec 2025 10:51 AM IST
Summary
സ്വർണ വിലയിൽ വർധന; പവന് 200 രൂപ കൂടി
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 200 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 95280 രൂപയാണ് വില. ഒരു ഗ്രാമിന് 11910 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4216 ഡോളറിലാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് ഇന്ന് സ്വർണ വില ഉയർന്നത്. ഇന്നലെ പവന് 95080 രൂപയായിരുന്നു വില. ഗ്രാമിന് 11805 രൂപയും.
പവന് ഈ മാസം ഇതുവരെ 400 രൂപയുടെ വർധനയാണുള്ളത്. കഴിഞ്ഞ മാസം പവന് 5000 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. ഈ മാസത്തെ ആദ്യ ദിവസങ്ങളിൽ കൂടിയും കുറഞ്ഞും വില ചാഞ്ചാടുന്നതാണ് ട്രെൻഡ്. ഡിസംബർ മൂന്നിന് പവന് 95760 രൂപയായി വില ഉയർന്നിരുന്നു. പിന്നീട് ഇടിയുകയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
