image

5 Oct 2023 10:43 AM IST

Gold

സ്വര്‍ണം പവന് 10 ദിവസത്തില്‍ കുറഞ്ഞത് 2040 രൂപ

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • 22 കാരറ്റ് സ്വര്‍ണം വില 42,000ന് താഴെ
  • ആഗോളതലത്തില്‍ സ്വര്‍ണത്തിന് വീണ്ടെടുപ്പ്


സംസ്ഥാനത്തെ സ്വര്‍ണ വില കുത്തനേയുള്ള ഇറക്കം തുടരുകയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 19 രൂപയുടെ ഇടിവോടെ 5240 രൂപയിലെത്തി, പവന് 152 രൂപയുടെ ഇടിവോടെ 41,920 രൂപ. 10 ദിവസങ്ങളിലായി പവന് 2040 രൂപയുടെ ഇടിവുണ്ടായി. ആറു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണിപ്പോള്‍ സ്വര്‍ണം ഉള്ളത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 21 രൂപയുടെ ഇടിവോടെ 5716 രൂപയിലെത്തി, പവന്‍ 168 രൂപയുടെ ഇടിവോടെ 45,728 രൂപയിലെത്തി.


ആഗോള തലത്തില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം ഉയര്‍ന്നു നില്‍ക്കുന്നതും അല്‍പ്പ ദിവസങ്ങളായി സ്വര്‍ണത്തിന് തിരിച്ചടി നല്‍കുകയാണ്. പലിശ നിരക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായതും ഇതിന് ആക്കം കൂട്ടി. എന്നാല്‍ ഡോളറും ബോണ്ട് ആദായവും നേരിയ ഇടിവ് പ്രകടമാക്കിയത് ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ ഔണ്‍സിന് 1,819-1830 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്.

ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിയുടെ വില 40 പൈസയുടെ വര്‍ധനയോടെ 73.50 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 588 രൂപയാണ് വില. ഒരു ഡോളറിന് 83.23 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.