image

17 Aug 2023 12:47 PM IST

Gold

ഈ മാസത്തില്‍ സ്വര്‍ണം പവന് നഷ്ടം 1040 രൂപ

MyFin Desk

Today Gold Price
X

Summary

  • ഇന്ന് സ്വര്‍ണത്തിനും വെള്ളിക്കും ഇടിവ്
  • ആഗോളതലത്തില്‍ വില ഔണ്‍സിന് 1900 ഡോളറിന് താഴേക്ക്
  • ഈ മാസം വില ഉയര്‍ന്നത് 3 ദിവസം മാത്രം


സംസ്ഥാനത്തെ സ്വര്‍ണ വില ഇടിവിന്‍റെ പാതയില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. തുടര്‍ച്ചയായ നാല് ദിവസങ്ങളിലെ ഇടിവിന് ശേഷം ശനിയാഴ്ച 22 കാരറ്റ് ഗ്രാമിന് ഇന്ന് 10 രൂപ വര്‍ധിച്ച് 5465 രൂപയില്‍ എത്തിയിരുന്നു. പിന്നീട് രണ്ട് ദിവസങ്ങളില്‍ ആ നിലവാരത്തില്‍ തുടര്‍ന്ന വിലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 10 രൂപയുടെ വീതം ഇടിവുണ്ടായി. ഇന്ന് ഗ്രാമിന് 35 രൂപയുടെ ഇടിവോടെ 5410 രൂപയാണ് വില. പവന് 43,280 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 280 രൂപയുടെ ഇടിവ്.

ഈ മാസം 3 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഓഗസ്റ്റ് 1 ന് 44320 രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില. അതായത് ഇന്നത്തെ കണക്കു പ്രകാരം ഈ മാസത്തില്‍ ഇതുവരെ സംഭവിച്ചിട്ടുള്ളത് 1040 രൂപയുടെ ഇടിവാണ്.


24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 38 രൂപയുടെ ഇടിവോടെ 5902 രൂപയില്‍ എത്തി. പവന് 47,216 രൂപയാണ് വില, 304 രൂപയുടെ ഇടിവ്. ആഗോള തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1900 ഡോളറിന് താഴേക്ക് എത്തി. ഔണ്‍സിന് 1895.84 ( ഇന്ത്യന്‍ സമയം 12:17ന്) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഓഗസ്റ്റില്‍ വീണ്ടും ഇടിവ് പ്രകടമാകുന്നു.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 50 പൈസയുടെ ഇടിവോടെ 75.70 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 605.60 രൂപ, 4 രൂപയുടെ ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് നേരിയ തോതില്‍ മെച്ചപ്പെട്ടു. 1 ഡോളറിന് 83.12 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.