image

30 Oct 2025 3:16 PM IST

Gold

പൊന്നിന്റെ ഡിമാന്റ് കുതിച്ചുയരുന്നു

MyFin Desk

international gold prices hit all-time record
X

Summary

ഈ പാദത്തിലെ മൊത്ത ഡിമാന്‍ഡ് 209.4 ടണ്‍ ആണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്


സ്വര്‍ണത്തിന് ഡിമാന്റ് വര്‍ദ്ധിച്ചു. ആവശ്യകതയിലുണ്ടായത് 23 ശതമാനത്തിന്റെ മുന്നേറ്റം. ഡിമാന്‍ഡ് മൂല്യം 2,03,240 കോടി രൂപയായി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സ്വര്‍ണ ഡിമാന്‍ഡ് ട്രെന്‍ഡ്സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ പാദത്തിലെ മൊത്ത ഡിമാന്‍ഡ് 209.4 ടണ്‍ ആണ്. വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണിത് ഇത് പ്രതീക്ഷ നല്‍കുന്നതാണ്. പരമ്പരാഗത ആഭരണങ്ങള്‍ മുതല്‍ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലും ശക്തമായ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 600 മുതല്‍ 700 ടണ്‍ വരെ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ചില്ലറ വ്യാപാര മേഖലയിലെ ആവശ്യകത പോസിറ്റീവ് ആണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഇന്ത്യയിലെ റീജിയണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം, 2024 ലെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആവശ്യകതയില്‍ 16 ശതമാനം കുറവാണ് വന്നിട്ടുള്ളത്. ഇതിന് കാരണം സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയാണ്.

ആഭരണ ആവശ്യത്തിലാണ് വലിയ കുറവ് സംഭവിച്ചത്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനം കുറഞ്ഞു. ഡിമാന്‍ഡ് 117.7 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.അതേസമയം നിക്ഷേപ ആവശ്യകത ഉയര്‍ന്നു. വര്‍ദ്ധനവ് 20 ശതമാനമാണ്. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത് കൂടിയെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറഞ്ഞു.