image

12 Oct 2026 3:48 PM IST

Gold

പൊന്നിനെ കുത്തി ട്രംപ്; സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്!

MyFin Desk

പൊന്നിനെ കുത്തി ട്രംപ്;  സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്!
X

Summary

രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനയും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. അതേസമയം, എണ്ണവില വീണ്ടും ഉയര്‍ന്നതും ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയില്‍ സമ്മര്‍ദമുണ്ടാക്കി


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാം തവണയും ഇടിവ്. ഉച്ചയ്ക്കുശേഷം ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,720 രൂപയായി. ഒരു പവന് 1,09,760 രൂപയിലുമെത്തി. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം പവന് 1,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണവിലയും ഉച്ചയ്ക്കുശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,270 രൂപയായി. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 240 രൂപയില്‍ തുടരുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും സ്വര്‍ണവില താഴാന്‍ പ്രധാന കാരണമായത്. രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനയും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനയും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. അതേസമയം, എണ്ണവില വീണ്ടും ഉയര്‍ന്നതും ഡോളര്‍ കൂടുതല്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയില്‍ സമ്മര്‍ദമുണ്ടാക്കി. ആഗോള വിപണിയിലെ ഈ മാറ്റങ്ങള്‍ ആഭ്യന്തര സ്വര്‍ണവിലയിലും പ്രതിഫലിക്കുകയായിരുന്നു.

സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണവും തുടര്‍ന്ന് അമേരിക്കയുടെ പ്രതികരണവും ആഗോള വിപണിയില്‍ ചലനങ്ങളുണ്ടാക്കി. ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ഈ സംഭവവികാസങ്ങള്‍ക്കിടെ സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം തുടരുകയാണ്.