image

8 April 2025 10:14 AM IST

Gold

സ്വര്‍ണവിലത്തകര്‍ച്ച തുടരുന്നു

MyFin Desk

gold updation price down 08 04 2025
X

Summary

  • സ്വര്‍ണം ഗ്രാമിന് 8225 രൂപ
  • പവന്‍ 65800 രൂപ
  • നാല് ദിവസങ്ങളില്‍ കുറഞ്ഞത് 2680 രൂപ


വിലത്തകര്‍ച്ച തുടര്‍ന്ന് സ്വര്‍ണവിപണി. അന്താരാഷ്ട്രവിലയുടെ ചലനങ്ങള്‍ക്കനുസരിച്ചാണ് സംസ്ഥാനത്ത് വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8225 രൂപയും പവന് 65800 രൂപയുമായി കുറഞ്ഞു.

നാല് പ്രവര്‍ത്തന ദിവസങ്ങള്‍കൊണ്ട് 2680 രൂപയുടെ കുറവാണ് സ്വര്‍ണത്തിനുണ്ടായത്. സംസ്ഥാനത്ത് വിവാഹ സീസണ്‍ തുടങ്ങാനിരിക്കെ സ്വര്‍ണവില കുത്തനെ ഇടിയുന്നത് ഉപഭോക്താക്കളില്‍ ആശ്വാസമായിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണ വില ഇന്ന് 50 രൂപ കുറഞ്ഞ് 6745 രൂപയിലെത്തി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 102 രൂപയ്ക്കുതന്നെ വ്യാപാരം മുന്നേറുന്നു.

ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3000 ഡോളറിന് താഴെയെത്തിയിരുന്നു. 2966 ഡോളര്‍ വരെ താഴ്ന്ന വില പിന്നീട് തിരിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെ വില 3003 ഡോളറില്‍ എത്തിയിരുന്നു. ഇത് സംസ്ഥാനത്തും പ്രതിഫലിച്ചിരുന്നു.

ട്രംപിന്റെ താരിഫ് കാരണം ആഗോള മാന്ദ്യം ഉണ്ടായാല്‍ സ്വര്‍ണവില വര്‍ധിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ വില കുറയുന്ന പ്രവണതയാണ് നിലവിലുള്ളത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയുമടക്കം ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 71216 രൂപയാണ് നല്‍കേണ്ടിവരിക. വിലക്കുറവ് നേട്ടമാക്കുന്നതിന് കൂടുതല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് എത്തുന്നുണ്ട്.