image

17 Sept 2026 10:29 AM IST

Gold

ഫെഡ് പ്രഭാവം; സ്വര്‍ണവിലയില്‍ ഇടിവ്, ഇത് വാങ്ങാന്‍ പറ്റിയ സമയമോ?

MyFin Desk

ഫെഡ് പ്രഭാവം; സ്വര്‍ണവിലയില്‍ ഇടിവ്,   ഇത് വാങ്ങാന്‍ പറ്റിയ സമയമോ?
X

Summary

യുഎസ് ഫെഡ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ കൂടുതല്‍ ശക്തമാവുകയും സ്വര്‍ണവില ലോക വിപണിയില്‍ ഇടിയുകയും ചെയ്തു


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,010 രൂപയായും ഒരു പവന്റെ വില 1,12,080 രൂപയായും താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇടിവുണ്ട്, ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,510 രൂപയിലാണ് ഇന്ന് വ്യാപാരം.

അന്താരാഷ്ട്ര വിപണിയിലെ ചലനമാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ കൂടുതല്‍ ശക്തമാവുകയും സ്വര്‍ണവില ലോക വിപണിയില്‍ ഇടിയുകയും ചെയ്തു. ഇതിന്റെ ആനുപാതികമായ മാറ്റമാണ് സംസ്ഥാന വിപണിയിലും കണ്ടത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല, ഗ്രാമിന് 245 രൂപയില്‍ തുടരുന്നു.

വില കുറഞ്ഞെങ്കിലും ആഭരണം വാങ്ങാന്‍ കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 1,21,200 രൂപയെങ്കിലും നല്‍കേണ്ടി വരും. ജ്വല്ലറികള്‍ക്കനുസരിച്ച് പണിക്കൂലി കൂടുന്നതിനനുസരിച്ച് ഈ തുക ഇനിയും ഉയരും. അന്താരാഷ്ട്ര വിപണി താഴേക്ക് നീങ്ങുന്നതിനാല്‍ സ്വര്‍ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.