image

20 May 2025 10:37 AM IST

Gold

മുനയൊടിഞ്ഞ് സ്വര്‍ണവില; പവന് 360 രൂപ കുറഞ്ഞു

MyFin Desk

മുനയൊടിഞ്ഞ് സ്വര്‍ണവില;  പവന് 360 രൂപ കുറഞ്ഞു
X

Summary

  • സ്വര്‍ണം ഗ്രാമിന് 8710 രൂപ
  • പവന്‍ 69680 രൂപ


പ്രവചനങ്ങളെ മാറ്റിമറിച്ച് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം വര്‍ധിക്കുന്നു. പവന് വീണ്ടും 70,000-രൂപയില്‍ താഴെയായി. സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 8710 രൂപയും പവന് 69680 രൂപയുമായി. ഇന്നലെ പവന് 280 രൂപയുടെ വര്‍ധനവായിരുന്നു ഉണ്ടായത്. ഇന്നുണ്ടായ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7140 രൂപയാണ് ഇന്നത്തെ വിപണിവില. വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 107 രൂപ നിരക്കിലാണ് വ്യാപാരം.

അന്താരാഷ്ട്രതലത്തില്‍ ഇന്നലെ സ്വര്‍ണം ഔണ്‍സിന് 26.80 ഡോളര്‍ ഉയര്‍ന്നിരുന്നു. ഇന്നുരാവിലെ 3219 ഡോളര്‍ ആയി താഴ്ന്ന സ്വര്‍ണവില പിന്നീട് 3230 ഡോളറിലേക്കെത്തി.

കഴിഞ്ഞ നാലു ദിവസത്തിനിടെ പവന് 1160 രൂപ വര്‍ധിച്ചശേഷമാണ് വില കുറയുന്നത്. ആഗോളതലത്തില്‍ സംഘര്‍ഷ സാധ്യതകളുടെ അയവും സ്വര്‍ണവിപണിയെ സ്വാധീനിച്ചു. ട്രംപ്-പുടിന്‍ സംഭാഷണം ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് പൊന്നിന്റെ വിലയില്‍ പ്രകടമായി.