27 Jan 2026 11:23 AM IST
Summary
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായേക്കും
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഇത് കുതിപ്പിനു മുമ്പുള്ള ശാന്തതയാണോ എന്ന് വിദഗ്ധര്‍ സംശയിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായേക്കും.
സ്വര്‍ണം ഗ്രാമിന് 14,845 രൂപയും പവന് 1,18,760 രൂപയുമായി തുടരുന്നു. 18 കാരറ്റ് വിഭാഗം ഗ്രാമിന് 12,195 രൂപയ്ക്കാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ വര്‍ധനവുണ്ട്. ഗ്രാമിന് 370 രൂപയാണ് ഇന്നത്തെ വിപണിവില.
ട്രംപ് കാനഡയ്ക്കും ദക്ഷിണ കൊറിയക്കുമെതിരെ ഉയര്‍ത്തുന്ന താരിഫ് ഭീഷണികളാണ് ഇപ്പോള്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ പശ്ചിമേഷ്യയില്‍ യുഎസ് സൈനിക ശേഷി വര്‍ധിപ്പിക്കുന്നതും ആഗോളതലത്തില്‍ വിപണികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. യുഎസ് വിമാനവാഹിനി ഏബ്രഹാം ലിങ്കണും പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇതെല്ലാം ഇറാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് ക്രൂഡ് വില ഉയര്‍ത്തും. സ്വര്‍ണവും വെള്ളിയും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലാകും. ഓഹരിവിപണികള്‍ പ്രതിസന്ധിയിലാകും.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി യും നികുതിയും കണക്കാക്കിയാല്‍ കുറഞ്ഞത് 1,28,611 രൂപയെങ്കിലും നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിനനുസരിച്ച് വിലയും ഉയരും.
പഠിക്കാം & സമ്പാദിക്കാം
Home
