image

26 May 2025 10:10 AM IST

Gold

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 320 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം;  പവന് 320 രൂപ കുറഞ്ഞു
X

Summary

  • സ്വര്‍ണം ഗ്രാമിന് 8950 രൂപ
  • പവന്‍ 71600 രൂപ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8950 രൂപയും പവന് 71600 രൂപയുമായി കുറഞ്ഞു. കഴിഞ്ഞ ദിവസം പവന് 400 രൂപയാണ് വര്‍ധിച്ചിരുന്നത്.

18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7345 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയായി തുടരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്നു രാവിലെ സ്വര്‍ണം ഔണ്‍സിന് 3331ഡോളര്‍ വരെ താഴ്ന്നിരുന്നു. അതിനുശേഷം 3340 ഡോളറിലേക്ക് കയറി.

യൂറോപ്യന്‍ യൂണിയനെതിരായ തീരുവ നടപ്പാക്കുന്നത് ജൂലൈ 9 വരെ നീട്ടിയ ട്രംപിന്റെ നടപടിയാണ് സര്‍ണവിലയിലെ കുറവിന് കാരണമായത്. നേരത്തെ 50 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി സ്വര്‍ണവിപണിയില്‍ ചലനം സൃഷ്ടിച്ചിരുന്നു. ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നു. എന്നാല്‍ ഓഹരിവിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അഴിടേക്ക് നീങ്ങിയതും പൊന്നിന് ക്ഷീണമായി.