image

12 Dec 2025 2:29 PM IST

Gold

Gold Rate Record : പവന് ഒരു ലക്ഷം രൂപ തൊടാന്‍ സ്വര്‍ണം; വില സര്‍വകാല റെക്കോര്‍ഡില്‍

MyFin Desk

Gold Rate Record : പവന് ഒരു ലക്ഷം രൂപ തൊടാന്‍ സ്വര്‍ണം;   വില സര്‍വകാല റെക്കോര്‍ഡില്‍
X

Summary

പവന് വില 97,680 രൂപയിലെത്തി


സംസ്ഥാനത്ത് ഉച്ചക്കുശേഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വില വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,210 രൂപയായി ഉയര്‍ന്നു. പവന് 97,680 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയിലുമെത്തി. രാവിലെ ഗ്രാമിന് 175 രൂപയും പവന് 1400 രൂപയും വര്‍ധിച്ചതിനു പുറമേയാണിത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 എന്ന റെക്കോര്‍ഡ് വിലയാണ് ഇന്ന് മാറ്റിയെഴുതപ്പെട്ടത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രുപ വര്‍ധിച്ച് 10,040 രൂപയായി. അതേസമയം വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 201 രൂപയ്ക്കാണ് വ്യാപാരം.ഫെഡ് നിരക്കിലുണ്ടായ കുറവും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവില വീണ്ടും വര്‍ധിക്കാന്‍ കാരണം.

വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. രൂപയുടെ മൂല്യം കൂടുതല്‍ ഇടിയുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.ഈ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പൊന്നിന് വില ഒരു ലക്ഷം രൂപ കടന്നേക്കും.