image

9 May 2025 10:28 AM IST

Gold

പൊന്ന് ഇന്ന് മുന്നോട്ട്

MyFin Desk

പൊന്ന് ഇന്ന് മുന്നോട്ട്
X

Summary

  • ഇന്നലെ ഉച്ചക്കുശേഷം സ്വര്‍ണവില ഇടിഞ്ഞിരുന്നു
  • ഇന്ന് സ്വര്‍ണം ഗ്രാമിന് 9015 രൂപ
  • പവന്‍ 72120 രൂപയായി ഉയര്‍ന്നു


സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9015 രൂപയായി. പവന് 72120 രൂപയും ആയി ഉയര്‍ന്നു.

ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9130 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചക്ക് പവന് 1160 രൂപ കുറഞ്ഞ് 71880 രൂപയാകുകയും ചെയ്തു. അതിനുശേഷമാണ് ഇന്നത്തെ വര്‍ധനവ്.

18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7400 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ ഉച്ചക്കുശേഷം 18 കാരറ്റിന് 120 രൂപ കുറഞ്ഞ് 7375 രൂപയിലെത്തിയിരുന്നു.

എന്നാല്‍ വെള്ളിവിലയില്‍ ഇന്നലെയും ഇന്നും മാറ്റമില്ല. ഗ്രാമിന് 108 രൂപതന്നെയാണ് വിപണിവില.

അന്താരാഷ്ട്രതലത്തില്‍ ഉണ്ടായ വില വ്യതിയാനങ്ങള്‍ സംസ്ഥാനത്തും പ്രതിഫലിച്ചു. ഇന്ന് 3324 ഡോളറിലേക്ക് കയറിയ സ്വര്‍ണവില പിന്നീട് കുറഞ്ഞ് 3288 ഡോളറിലെത്തി.

എന്നാല്‍ ഇന്ത്യാ-പാക് യുദ്ധ സാഹചര്യം സ്വര്‍ണവിപണിയെ സ്വാധീനിക്കാന്‍ സാധ്യത ഏറെയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം വിപണിയെ സ്വലാധീനിച്ചിരുന്നു. ഇന്ത്യാ-പാക് സംഘര്‍ഷം നീണ്ടുനിന്നാല്‍ അത് സ്വര്‍ണവിലയെ ബാധിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.