image

13 Nov 2026 3:07 PM IST

Gold

സ്വര്‍ണവില വീണ്ടുമിടിഞ്ഞു; ഇന്നുമാത്രം കുറഞ്ഞത് 1800 രൂപ, വില ലക്ഷത്തിന് താഴേക്ക്

MyFin Desk

സ്വര്‍ണവില വീണ്ടുമിടിഞ്ഞു; ഇന്നുമാത്രം  കുറഞ്ഞത് 1800 രൂപ, വില ലക്ഷത്തിന് താഴേക്ക്
X

Summary

സ്വര്‍ണവില ഒരുലക്ഷത്തിന് താഴേക്ക് എത്താനുള്ള സാധ്യത വര്‍ദ്ധിച്ചു. ഒരുലക്ഷത്തിലേക്ക് കേവലം 720 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്


സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാം തവണയും ഇടിഞ്ഞു. ഉച്ചക്ക് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 12,590 രൂപയായി കുറഞ്ഞു. പവന് വില 1,00,720 രൂപയിലെത്തി. ഇന്നുമാത്രം സ്വര്‍ണത്തിന് കുറഞ്ഞത് 1800 രൂപയാണ്. ഇതോടെ സ്വര്‍ണവില ഒരുലക്ഷത്തിന് താഴേക്ക് എത്താനുള്ള സാധ്യത വര്‍ദ്ധിച്ചു. കേവലം 720 രൂപയുടെ വ്യത്യാസം മാത്രമാണ് വില ഒരു ലക്ഷത്തിലെത്താന്‍ ഉള്ളത്. ഇത് വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്.

18 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 10,300 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 195 രൂപയാണ് വിപണിവില.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. യുഎസിലെ പണപ്പെരുപ്പം, ഫെഡ് പലിശ ഉയര്‍ത്തുമെന്ന നിഗമനങ്ങള്‍ എന്നിവ സ്വര്‍ണവിപണിയില്‍ ചലനമുണ്ടാക്കി. പലിശ കൂടുമ്പോള്‍ സ്വര്‍ണം പോലുള്ള പലിശ കിട്ടാത്ത ആസ്തികളില്‍ ആളുകള്‍ പണം ഇടില്ല - അവര്‍ ഡോളറിലേക്കും ബോണ്ടിലേക്കും മാറും. അതുകൊണ്ട് തന്നെ ഡോളര്‍ സൂചിക 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കൂടാതെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നതും ട്രംപ് ഇറാനുമായി ഡീല്‍ വേണ്ടെന്ന് പറഞ്ഞതും പണപ്പെരുപ്പ ഭയത്തെ വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം കൂടി ചേര്‍ന്നപ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കുറയുകയാണ്.

വില ഇടിഞ്ഞതിനാല്‍ ഉടനെ വാങ്ങണോ എന്ന ചോദ്യത്തില്‍ വിദഗ്ധര്‍ തിടുക്കം ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു. അന്താരാഷ്ട്ര വില 4,000 ഡോളറിന് താഴെയായതിനാല്‍ കൂടുതല്‍ ഇടിവിനുള്ള സാധ്യത ഒഴിവാക്കാനാവില്ല.