image

9 March 2026 10:19 AM IST

Gold

Gold Price Today : സ്വര്‍ണവില വീണ്ടും താഴ്ന്നു

MyFin Desk

Gold Price Today : സ്വര്‍ണവില വീണ്ടും താഴ്ന്നു
X

Summary

ഒരു ദിവസം കൊണ്ട് 1,440 രൂപയുടെ ഇടിവ്; ഗ്രാമിന് 14,820 രൂപയായി


കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 1,20,000 രൂപയില്‍ നിന്ന് 1,18,560 രൂപയിലേക്കാണ് വില കുറഞ്ഞത്.ഒരു ഗ്രാമിന് ഇന്ന് 14,820 രൂപയാണ് വില. ഗ്രാമിന് 180 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനിടെ 1,440 രൂപയാണ് കുറഞ്ഞത്.

സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് വന്നാലും ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. അടുത്തിടെ പെട്ടെന്നുള്ള കുതിപ്പോടെ സ്വര്‍ണം ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് എത്തിയതോടെ വില വീണ്ടും അതിന് താഴെയെത്താനുള്ള സാധ്യത കുറഞ്ഞതായാണ് വിപണി വിലയിരുത്തല്‍.

മാര്‍ച്ച് ഏഴിന് ഒരു പവന്‍ സ്വര്‍ണത്തിന് 1,20,000 രൂപയും ഗ്രാമിന് 15,000 രൂപയുമായിരുന്നു വില. മാര്‍ച്ച് എട്ടിന് ഞായറാഴ്ചയും അതേ നിരക്കിലാണ് സ്വര്‍ണവ്യാപാരം നടന്നത്.മധ്യേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെയാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നത്. പിന്നീട് ചെറിയ ഇടിവ് ഉണ്ടായെങ്കിലും വില ഉയരാനുള്ള സാധ്യതകൾ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് തന്നെ സ്വര്‍ണം പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.